mc-kamaruddin-

കാസർകോട്: മഞ്ചേശ്വരം ലീഗ് എം.എൽ.എ. എം.സി.കമറുദ്ദീനെതിരെ പൊലീസ് കേസ്. വഞ്ചനാക്കുറ്റത്തിനാണ് എം.സി.കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനായി നിക്ഷേപകരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ചന്ദേര പൊലീസാണ് എം.എൽ.എക്കെതിരെ ഇത് സംബന്ധിച്ച് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങാനായി കമറുദ്ദീൻ മൂന്ന് പേരിൽ നിന്നായി 35 ലക്ഷം വാങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. 2019 മാർച്ചിലാണ് ഇവർ പണം നൽകിയത്. പിന്നീട് നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറി ഷോറൂമുകൾ അടച്ചു പൂട്ടുകയായിരുന്നു. ഇതോടെ നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും എം.എൽ.എ നൽകുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി.