മനുഷ്യശരീരത്തിൽ ഏകദേശം 40 ട്രില്ല്യൺ ബാക്ടീരിയ ഉണ്ട്. അവയിൽ ഗുണകരമായതും ദോഷകരമായതും ഉണ്ട് . ശരീരത്തിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളെപ്പറ്രി അറിയാം. റാസ്ബെറി, ഗ്രീൻപീസ്, ബ്രൊക്കോളി, ആപ്പിൾ, നേന്ത്രപഴം, ഓറഞ്ച്, ഉരുളക്കിഴങ്ങ് തുടങ്ങി ധാരാളം നാരുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കുക. കാരണം നാരുകൾ ബൈഫിഡോ ബാക്‌ടീരിയ അടക്കം നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കും.
തൈര് പോലെ പുളിപ്പിച്ച ഭക്ഷണങ്ങൾ നല്ല ബാക്ടീരിയകളുടെ പ്രവർത്തനത്തിന് സഹായിക്കുകയും കുടലിൽ രോഗമുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യും. വെളുത്തുള്ളി, ഉള്ളി, ആപ്പിൾ, ഓട്സ്,കൊക്കോ തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അമിതവണ്ണമുള്ളവരിൽ മെറ്റബോളിക് സിൻഡ്രോം തടയാനും സഹായിക്കും. ഗ്രീൻ ടീ, ബദാം പോലുള്ള പോളിഫെനോൾ സംപുഷ്ടമായ ഭക്ഷണങ്ങളും കഴിക്കുക.