mammotty

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിക്ക് കണ്ണാടിയിലും വാഹനത്തിലും മാത്രമല്ല ഫോട്ടോഗ്രാഫിയിലും വീക്നസ് കൂടുതലാണ്. ഇപ്പോഴിതാ ഡി.എസ്.എല്‍.ആര്‍ കൊണ്ടെടുത്ത ഒരു സെല്‍ഫി എന്ന് പറഞ്ഞ് താരം പങ്കുവച്ച ഫോട്ടോ ആരാധകർക്കിടയിൽ ചര്‍ച്ചയാവുകയാണ്.

വെറുതെ ഒരു ഫോട്ടോയല്ല മമ്മൂട്ടി പങ്കുവച്ചത്. ലോക പ്രശസ്‍ത ഫോട്ടോഗ്രാഫറായ നിക്ക് ഊട്ടിനൊപ്പമുള്ള ഫോട്ടോയാണ് താരം പങ്കുവച്ചത്. ഈ ചിത്രം എപ്പോള്‍ എടുത്തതാണെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടില്ല. ചിത്രം പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുളളിൽ തന്നെ ആരാധകർ ഇതേറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്. യുദ്ധ ഭീകരതയുടെ അവിസ്‍മരണീയ ചരിത്രം പകര്‍ത്തിയ നിക്ക് ഊട്ടിന് കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ലഭിച്ചിരുന്നു.നാപാം ബോംബ് വീണ് ശരീരം പൊളളിക്കരിഞ്ഞ നഗ്നയായ പെണ്‍കുട്ടി നിലവിളിച്ച് കൊണ്ട് ഓടുന്ന ചിത്രം സാമ്രാജ്യ വിരുദ്ധതയുടെയും യുദ്ധ ഭീകരതയുടെയും പ്രതീകമായി ലോക ശ്രദ്ധ നേടുകയാണ്. ഈ ചിത്രം പകര്‍ത്തിയ നിക്ക് ഊട്ട് തന്റെ കര്‍ത്തവ്യ നിര്‍വഹണത്തോടൊപ്പം തന്നെ പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്‍തിരുന്നു. വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ കിരാത കൂട്ടക്കൊലയുടെ പ്രതീകമായി മാറിയ ദ ടെറര്‍ ഓഫ് വാര്‍ എന്ന ചിത്രം 1972 ജൂണ്‍ എട്ടിനാണ് പ്രസിദ്ധീകരിച്ചത്.