ഹോളിവുഡ് താരം ചാഡ്‌വിക് ബോസ്മൻ(48) അന്തരിച്ചു. കുടലിലെ അർബുദത്തെത്തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു.ലോസ് അഞ്ചൽസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന്റെ കുടുംബമാണ് പ്രസ്താവനയിലൂടെ മരണവിവരം പുറത്തുവിട്ടത്.
— Chadwick Boseman (@chadwickboseman) August 29, 2020
ചാഡ്‌വിക് യഥാർത്ഥ പോരാളിയും, സ്ഥിരോത്സാഹിയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്ന് കുടുംബം വ്യക്തമാക്കി.
ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ചാഡ്‌വിക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ ,ഗെറ്റ് അപ്, ഡ്രാഫ്റ്റ് ഡേ, ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, മാർഷൽ, അവഞ്ചേഴ്‌സ് എൻഡ് ഗെയിം, 21 ബ്രിഡ്ജസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1976 നവംബർ 29നായിരുന്നു ജനനം.