covid-death

ഇടുക്കി:സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരനാണ് മരിച്ചത്. 80 വയസായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.സംസ്ഥാനത്ത് ഇന്നലെ ഏഴ് കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 274 ആയി ഉയർന്നു.

കഴിഞ്ഞ ദിവസം 2543 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2260 പേർ സമ്പർക്ക രോഗികളാണ്. എറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഉറവിടം വ്യക്തമല്ലാത്ത 229 കേസുകൾ ഉണ്ട്. 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. 2097 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 45,858 ആയി. 23,111 പേരാണ് നിലവവിൽ ചികിത്സയിൽ കഴിയുന്നത്.