secretariat

തിരുവനന്തപുരം: സെക്രട്ടറിയേ‌‌റ്റിലെ പ്രോട്ടോകോൾ വിഭാഗത്തിലെ തീപിടിത്തത്തിൽ 25ഓളം ഫയലുകൾ ഭാഗികമായി കത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. കത്തിയ ഫയലുകൾ സ്‌കാൻ ചെയ്‌ത് തുടങ്ങി. അപകടത്തിന്റെ ഗ്രാഫിക്‌സ് ദൃശ്യം തയ്യാറാ‌ക്കുകയാണ് അന്വേഷണസംഘം.തീ പടർന്നതിന്റെ കാരണം വ്യക്‌തമാകുന്നതിന് വീഡിയോ ദൃശ്യം തയ്യാറാക്കുന്നത്. ഫൊറൻസിക് സംഘം തയ്യാറാക്കുന്ന പരിശോധനാ ഫലം ലഭിച്ചാൽ ഉടൻ ഈ വീഡിയോ പൂർത്തിയാക്കും.

അതിഥി മന്ദിരങ്ങളിലെ മുറികൾ അനുവദിച്ചു‌ള‌ള ഉത്തരവ് അടങ്ങിയ ഫയലുകളാണ് കത്തിയതെന്നാണ് സർക്കാരിന്റെ പ്രതികരണം. തീ പിടിത്തത്തിൽ അസ്വാഭാവികത ഒന്നും കണ്ടെത്തിയില്ലെന്നും സിസിടിവി ദൃശ്യങ്ങളിലും സംശയിക്കത്തക്കതായി ഒന്നും ലഭിച്ചില്ലെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് വിവിധ അന്വേഷണ സംഘങ്ങളുടെ സംയുക്‌ത പരിശോധന നടക്കുകയാണ്.