tovino

ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നടനാണ് ടൊവിനോ തോമസ്. വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ അച്ഛനൊപ്പം ജിമ്മിൽ നിൽക്കുന്ന ഒരു ചിത്രം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

'അച്ഛൻ,മാർ​ഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി.നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച. ചെയ്തിട്ടില്ല'. എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ ടൊവിനോയുടെ വർക്കൗട്ട് ചിത്രവുമായെത്തിയിരിക്കുകയാണ് നടൻ അജുവർഗീസ്. 'എന്റെ പൊന്നളിയാ നമിച്ചു.അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും....ഫ്രിഡ്ജിൽ കേറ്റണോ?? അഞ്ചാം പാതിരാ' എന്ന അടിക്കുറിപ്പോടെയാണ് താരം ടൊവിനോയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

എന്റെ പൊന്നളിയാ 🙏 നമിച്ചു അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും.... ഫ്രിഡ്‌ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG

A post shared by Aju Varghese (@ajuvarghese) on

കുടാതെ ടൊവിനോയുടെ ചിത്രം എഡിറ്റ് ചെയ്ത് തന്റെ തല ചേർത്തുവച്ചിട്ടുള്ള ഒരു ഫോട്ടോയും അജുവർഗീസ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

View this post on Instagram

ഒന്നും നോക്കിയില്ല... രാവിലെ 5 മണിക്ക് തന്നെ തുടങ്ങി.... Editing...ഇന്നാ പിടിച്ചോ... #pever

A post shared by Aju Varghese (@ajuvarghese) on