തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ തെളിവുകൾ നശിപ്പിക്കാൻ സി പി എമ്മും ബി ജെപിയും ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബി ജെ പിയുമായി ബന്ധമുളളവരിലേക്ക് അന്വേഷണം നീളുമ്പോൾ അന്വേഷണത്തിന്റെ ഭാവിയിൽ സംശയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'സി പി എമ്മും ബി ജെ പിയുംശത്രുക്കളെപ്പോലെയാണ് പെരുമാറുന്നതെങ്കിലും ആവശ്യം വരുമ്പോൾ ഇവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ കേസ് അട്ടിമറിക്കപ്പെടുമോ എന്ന് സംശയമുണ്ട്. തട്ടിപ്പിന്റെ വിവരങ്ങൾ ബി ജെ പിക്ക് നേരത്തേ അറിയാമായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത് '-അദ്ദേഹം വിമർശിച്ചു.