ഡെഡ്‌ലിഫ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 130 കിലോയാണ് നടൻ ഡെഡ്ലിഫ്റ്റ് ചെയ്തത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഇതിനുമുമ്പും പൃഥ്വിരാജ് ജിമ്മിലെ ചിത്രങ്ങളൊക്കെ ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.അവയിൽ ചിലതൊക്കെ വൈറലാകുകയും ചെയ്തിട്ടുണ്ട്.