kaumudy-news-headlines

1. തിരുവനന്തപുരം സ്വര്‍ണ്ണ കടത്ത് കേസില്‍ സര്‍ക്കാരിനും ബി.ജെ.പിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് കേസില്‍ ബി.ജെ.പിയും സി.പി.എമ്മും തെളിവുകള്‍ വഴിതിരിച്ച് വിടുക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനില്‍ നമ്പ്യാരുടെ ഇടപെടല്‍ ഇതിന് തെളിവാണ്. തട്ടിപ്പിന്റെ വിവരങ്ങള്‍ ബി.ജെ.പിക്ക് നേരത്തെ അറിയാം ആയിരുന്നു എന്നാണ് തെളിയുന്നത്. ബി.ജെ.പിയുമായി ബന്ധം ഉള്ളവരിലേക്ക് അന്വേഷണത്തിന്റെ കുന്തമുന നീളുകയാണ്. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാവി തന്നെ ഇതോടെ സംശയത്തില്‍ ആയിരിക്കുക ആണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു


2. മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുടെ വായ അടപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ ആകില്ല. മാദ്ധ്യമങ്ങളെ പോലും ഭീഷണി പെടുത്തുകയാണ്. ഇടത് മുന്നണി പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയാല്‍ പരാതി നല്‍കുമെന്ന നിയമ മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. എന്ത് തന്നെ സംഭവിച്ചാലും സര്‍ക്കാരിതിരായ പോരാട്ടവുമായി മുന്നോട്ട് തന്നെ പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
3. തിരുവനന്തപുരം വിമാന താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍ വന്നതിനെപ്പറ്റി കസ്റ്റംസ് വിശദമായ അന്വേഷണം തുടങ്ങി. ദുബായില്‍ നിന്ന് എത്തിച്ച ഖുറാന്റെ ഭാരം കണക്കാക്കിയാണ് അന്വേഷണം. ഇതിന്റെ മറവിലും സ്വപ്ന സുരേഷും സംഘവും സ്വര്‍ണ കടത്ത് നടത്തിയോ എന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് യു.എ.ഇകോണ്‍സല്‍ ജനറലിന്റെ പേരില്‍ നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയത്. 4478 കിലോ എന്നാണ് വേ ബില്ലില്‍ ഉളളത്. 250 പാക്കറ്റുകള്‍ ആക്കിയാണ് ഖുറാന്‍ അയച്ചതെന്നും വ്യക്തമായി. ഈ ബില്ല് പരിശോധിച്ച ശേഷമാണ് കസ്റ്റംസ് ഒരു ഖുറാന്റെ തൂക്കം അളന്നത്. പരിശോധനയില്‍ 576 ഗ്രാമാണ് ഒരെണ്ണത്തിന്റെ തൂക്കമെന്നും തിരിച്ചറിഞ്ഞു.
4. ബാഗേജിന്റെ ഭാരവും പാക്കറ്റിലെ എണ്ണവും അനുസരിച്ച് ഒരു പാക്കറ്റ് 17 കിലോ 900 ഗ്രാം ഉണ്ടാകണം. ഇത് പ്രകാരം ഒരു പാക്കറ്റില്‍ 31 മതഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്നും കസ്റ്റംസ് കണക്കു കൂട്ടുന്നു. അങ്ങനെ എങ്കില്‍ 7,750 മത ഗ്രന്ധങ്ങളാണ് നയതന്ത്ര ബാഗിലൂടെ എത്തിയത്. എത്തിയ 250 പാക്കറ്റുകളില്‍ 32 എണ്ണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള സി- ആപ്ടിന്റെ ഓഫീസില്‍ എത്തിച്ചു എന്നാണ് വിവരം. ഇത് പരിശോധിക്കുന്നതിന് പുറമേ ബാക്കി പാക്കറ്റുകള്‍ കണ്ടെത്താനുളള ശ്രമവുമാണ് കസ്റ്റംസ് നടത്തുന്നത്. മതഗ്രന്ധങ്ങള്‍ എത്തിച്ചതിലും വിതരണം ചെയ്തതിലും ഔദ്യോഗക നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
5. ഓണക്കാലത്ത് പൊതുജന നന്മയ്ക്കായി പോരാടുന്ന നഴ്സുമാരെ ആദരിച്ച് പ്രമുഖ ഭക്ഷ്യോത്പന്ന ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ്. കൊറോണ കാലത്ത് പൊതുജന ആരോഗ്യത്തിനായി പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ ഓണ മധുരം നല്‍കി അഭിനന്ദിച്ചു. ഡബിള്‍ ഹോഴ്സ് മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഡബിള്‍ ഹോഴ്സ് ഇന്‍സ്റ്റന്റ് പായസം മിക്സ് പാക്കറ്റുകള്‍ ഓണോപഹാരമായി നല്‍കി. സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജന്മനാ അന്ധനായ ഇ.ആര്‍ അശ്വിനില്‍ നിന്നും ലക്ഷം രൂപയ്ക്കുള്ള മാസ്‌കുകള്‍ വാങ്ങി ജില്ലയിലെ സാമൂഹ്യ- ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി നല്‍കുന്നതിന്റെ പ്രാരംഭ നടപടിയായി തൃശൂര്‍ ജില്ലാ ഹെല്‍ത്ത് കമ്മിറ്റി അധ്യക്ഷ എം.എല്‍ റോസിക്ക് മാസ്‌കുകള്‍ കൈമാറി. ഡബിള്‍ ഹോഴ്സ് സി.ഇ.ഒ സഞ്ജയ് ജോര്‍ജ്, ഡയറക്ടര്‍മാരായ സന്തോഷ് മഞ്ഞില, ജോ രഞ്ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
6. ദേശീയ കായിക ദിനത്തില്‍ കേരളത്തിന്റെ അഭിമാന താരങ്ങള്‍ക്ക് ആദരവുമായി കേരളകൗമുദി കായിക പുരസ്‌കാരം. ദേശീയ- അന്തര്‍ ദേശീയ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്ത് ജന്മനാടിന്റെ യശസ് ഉയര്‍ത്തിയ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കേരളകൗമുദി ഏര്‍പ്പെടുത്തിയ പ്രഥമ കായിക രത്ന, കായികാചാര്യ പുരസ്‌കാരങ്ങള്‍ എട്ടുപേര്‍ക്ക്