covid-unlock

ന്യൂഡൽഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടങ്ങളായി പിൻവലിച്ച് വരികയാണ്. അണ്‍ലോക്ക് 3 അവസാനഘട്ടത്തിലേക്ക് എത്തിയതോടെ നാലാംഘട്ട അണ്‍ലോക്കില്‍ എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. സെപ്‌തംബർ ഒന്നുമുതല്‍ അണ്‍ലോക്ക് 4ന്റെ ഭാഗമായി മെട്രോ റെയില്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ വരുന്ന ഘട്ടത്തിലും സ്‌കൂളുകള്‍ അടഞ്ഞ് കിടക്കാനാണ് സാധ്യത.

മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം അണ്‍ലോക്ക് നാലാംഘട്ടത്തില്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.സാധ്യതകള്‍ പരിശോധിക്കാം.

മെട്രോ സര്‍വീസ് പുനഃരാരംഭിച്ചേക്കും

കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ മെട്രോ റെയില്‍ സര്‍വീസുകള്‍ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ച് മാസങ്ങളായി. അണ്‍ലോക്ക് നാലിന്റെ ഭാഗമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ളവയില്‍ മെട്രോ റെയില്‍ സര്‍വീസുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ശന നിയന്ത്രണങ്ങളോടെയാകും മെട്രോ സര്‍വീസുകള്‍ ആരംഭിക്കുക. മെട്രോ കാര്‍ഡുകള്‍ വഴി മാത്രം ടിക്കറ്റിംഗ് സംവിധാനം ഒരുക്കും. സമ്പര്‍ക്കം കുറഞ്ഞരീതിയിലാകും പ്രവേശനം. ഓരോ സ്റ്റേഷനിലും ട്രെയിനിന്റെ സ്റ്റോപ്പുകളുടെ സമയം, സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടം സാമൂഹികാകലത്തിനനുസരിച്ച് നിയന്ത്രിക്കുക, ട്രെയിനിനുള്ളില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടാകും.

സ്‌കൂളുകളും കോളേജുകളും അടഞ്ഞ് തന്നെ

അണ്‍ലോക്ക് നാലാംഘട്ടത്തിലും രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു പദ്ധതിയും കേന്ദ്രത്തിനില്ല, അതേസമയം,ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു.

ബാറുകളുടെ കാര്യത്തില്‍ പുതിയ തീരുമാനം

അണ്‍ലോക്ക് നാലാംഘട്ടത്തിലും ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. എന്നാല്‍ മദ്യം കൗണ്ടര്‍ വഴി വില്‍ക്കാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജൂലൈ 29നാണ് മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് അവസാനത്തെ ഉത്തരവ് ഇറങ്ങിയത്.

സിനിമ തിയറ്ററുകൾ

കർണാടകയിൽ സിനിമ തിയറ്ററുകൾ തുറക്കാൻ സാധ്യത.മദ്യം കൗണ്ടര്‍ വഴി വില്‍ക്കാന്‍ അനുമതി ലഭിച്ചേക്കും