ന്യൂഡൽഹി: 2019 ഡിസംബറിൽ വുഹാനിലാണ് ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.പിന്നീട് ലോകരാജ്യങ്ങളെയെല്ലാം കൊവിഡ് കീഴടക്കി.കൊവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. കൊവിഡിനെ ഇല്ലായ്മ ചെയ്യാന്‍ വാക്സിന്‍ വിപണിയിലെത്തിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. റഷ്യ വികസിപ്പിച്ചെടുത്ത 'സ്പുട്നിക്' വാക്സിന്‍ പ്രതീക്ഷ നല്‍കുന്നതാണെങ്കിലും വിശ്വാസത്തിലെടുക്കാന്‍ പല രാജ്യങ്ങളും ഗവേഷകരും മടിക്കുകയാണ്.
കൊവിഡിന്റെ ഘടനയിലെ മാറ്റങ്ങളാണ് ഗവേഷകര്‍ക്ക് തിരിച്ചടിയാകുന്നത്. അതിവേഗത്തിലാണ് വൈറസിന്റെ സ്വഭാവ സവിശേഷതകള്‍ മാറുന്നത്. ഈ വൈറസ് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചാല്‍ രോഗ ലക്ഷണങ്ങള്‍, ചികിത്സകള്‍, അപകടസാധ്യതയ്ക്ക് വഴിവെക്കുന്ന ഘടകങ്ങള്‍ എന്നിവ അതിവേഗം മാറും. ഈ സാഹചര്യമാണ് കൊവിഡ് വാക്സിന്‍ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്ന ഗവേഷകരെ അലട്ടുന്ന പ്രധാന പ്രശ്നം.
അതിനിടെ മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ. കൊവിഡ് തലച്ചോറിനെ ബാധിക്കാമെന്നും അത് മൂലം രക്തം കട്ടപിടിക്കാനും സ്ട്രോക്ക് വരെ വരാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. ഗവണ്‍മെന്റിന്റെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പനി, വരണ്ട ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളെ ആശ്രയിച്ചാണ് ഇപ്പോൾ കൊവിഡിന്റെ പരിശോധനകൾ നടക്കുന്നത്.
ആമാശയം, കുടല്‍, തലച്ചോറ്, വൃക്ക, കരള്‍, ഹൃദയം, പാന്‍ക്രിയാസ്, രക്തക്കുഴലുകള്‍, കണ്ണുകള്‍, ചര്‍മ്മം എന്നിവയുള്‍പ്പെടെയുള്ള അവയവങ്ങളെ കൊവിഡ് -19 സ്വാധീനിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ പുറത്ത് വന്നത്.
കൊവിഡ് കാരണം വൃക്കയിലെ കോശങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ബിലിറൂബിന്‍ അളവ് വര്‍ദ്ധിച്ച് കരള്‍ കോശങ്ങള്‍ നശി ച്ച് പോകുന്നു. കൊവിഡ് രോഗികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ ശരീരത്തില്‍ ആവശ്യമായ രക്ത വിതരണം നിലനിറുത്തുന്നതിൽ ഹൃദയം പരാജയപ്പെടുന്നു.