ബീജിംഗ്: ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ ഇന്നലെ സ്കൂളുകൾ തുറന്നു. കൊവിഡ് മൂലം വളരെനാളുകളായി ചൈനയിൽ സ്കൂളുകൾ തുറന്നിരുന്നില്ല. അതേസമയം, കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിലും വിദ്യാലയങ്ങളും കിന്റർഗാർട്ടനുകളും തുറക്കുമെന്ന് റിപ്പോർട്ടുണ്ട്. നാളെ വുഹാൻ സർവകലാശാല തുറക്കുമെന്നാണ് വിവരം. വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂളിലേക്കും പുറത്തേക്കും വരുമ്പോഴും പോകുമ്പോഴും നിർബന്ധമായും മാസ്ക് ധരിക്കണം. സാധിക്കുമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കരുത്. അനാവശ്യമായ ഒത്തു ചേരലുകൾ പാടില്ല. അതുപോലെ ആരോഗ്യ അധികൃതർക്ക് കൃത്യമായ റിപ്പോർട്ടും സമർപ്പിക്കണം.