malabar-gold

 ആകർഷക ഓഫറുകളും പഴയ സ്വർണത്തിന് മികച്ച വിലയും

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ ഓണാഘോഷത്തിന്റെ ഭാഗമായി പ്രൈസ് പ്രോമിസ് കാമ്പയിൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളും പഴയ സ്വർണത്തിന് മികച്ച വിലയും സ്വന്തമാക്കാം. സ്വർണാഭരണത്തിന്റെ പണിക്കൂലിയിൽ വലിയ ഇളവും ഡയമണ്ട് ആഭരണങ്ങൾക്ക് പ്രത്യേക വിലക്കുറവുമുണ്ട്.

സെപ്‌തംബർ നാലുവരെയാണ് പ്രൈസ് പ്രോമിസ് കാമ്പയിൻ. വിപണിയിലെ ഏറ്റവും ഉയർന്ന വിലയിൽ പഴയ സ്വർണം വിറ്റഴിക്കാം. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണവും പരമാവധി മൂല്യത്തിൽ മലബാർ ഗോൾഡ് തിരിച്ചെടുക്കും; ഉടനടി പണവും നൽകും. ഇതിനുള്ള ഉപഭോക്തൃ സൗഹൃദ സംവിധാനം ഷോറൂമുകളിലുണ്ട്.

സ്വർണാഭരണ പണിക്കൂലിയിൽ 20 മുതൽ 50 ശതമാനം വരെയാണ് ഇളവ്. ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം വരെ വിലക്കുറവുണ്ട്. ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിന് നന്ദിസൂചകമായാണ് ഓഫർ അവതരിപ്പിച്ചതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. പഴയ സ്വർണം വിൽക്കുമ്പോൾ ചെക്ക്, ആർ.ടി.ജി.എസ് മുഖേന ഉടൻ പണം നൽകും.

22 കാരറ്റ് പഴയ സ്വർണം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം മൂല്യം കമ്പനി ഉറപ്പുനൽകുന്നു. സ്വർണവില വർദ്ധനയിൽ നിന്ന് രക്ഷനേടാൻ 10 ശതമാനം തുക മുൻകൂർ നൽകി അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാർ ഗോൾഡിലുണ്ട്.