കാബൂൾ: ആഭ്യന്തര കലാപങ്ങൾക്കൊപ്പം കൊവിഡും കൂടി എത്തിയതോടെ ദുരിതത്തിലായ അഫ്ഗാൻ ജനത മയക്കുമരുന്നായ കറുപ്പ് കൃഷി ചെയ്യുന്നുവെന്ന് റിപ്പോർട്ട്.
ലോകത്ത് വിറ്റഴിക്കുന്ന കറുപ്പിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. എന്നാൽ, കൊവിഡ് വ്യാപനം മൂലമുണ്ടായ യാത്രാ വിലക്കുകൾ കറുപ്പ് കൃഷിയെയും വില്പനയേയും ബാധിച്ചിട്ടുണ്ട്. 'കൊവിഡ് മൂലം എനിക്കെന്റെ ജോലി നഷ്ടപ്പെട്ടു. കുടുംബത്തിൽ 12 പേരുണ്ട്. എന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്' - ഉറുസ്ഗാനിൽ മെക്കാനിക്കായിരുന്ന ഫൈസി പറയുന്നു. 'പണം കണ്ടെത്താന്‍ വേറെ മാർഗമില്ല, ഞാൻ കറുപ്പ് കൃഷി ചെയ്യുകയാണ്. വേനൽക്കാലമായാൽ ചില ചെറിയ ജോലികൾ ലഭിക്കാറുണ്ട്. എന്നാൽ കൊവിഡ് കാരണം അതും നഷ്ടമായി' - ഫൈസി കൂട്ടിച്ചേർത്തു. 'ഞങ്ങളുടെ സ്‌കൂൾ അടച്ചിരിക്കുകയാണ്. അതുകൊണ്ട് കറുപ്പ് കൃഷിക്ക് ധാരാളം സമയം കിട്ടുന്നുണ്ട്. അങ്ങനെയാണ് പണം കണ്ടെത്തുന്നത്. 20 ഓളം സുഹൃത്തുക്കളും കൃഷിക്ക് ഇറങ്ങുന്നുണ്ട്.' -18കാരനായ വിദ്യാർത്ഥി നാസിർ അഹമ്മദ് പറഞ്ഞു.