കൊച്ചി: എറണാകുളം കണ്ടെയ്നർ റോഡിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ലോറിയും സ്കൂട്ടറുകളും കാറും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷന് സമീപത്ത് ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. പലവാഹനങ്ങളും പൂർണമായും തകർന്നിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.