തിരുവനന്തപുരം: കാടിന്റെ മക്കൾക്ക് പതിവ് പോലെ ഇക്കുറിയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വക ഓണക്കിറ്റും ഓണക്കോടിയും. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു വിതരണം ഉദ്ഘാടനം ചെയ്തു. നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. നിലയ്ക്കൽ,അട്ടത്തോട് തുടങ്ങിയിടങ്ങളിലെ 50ഓളം ആദിവാസി കുടുംബങ്ങൾക്കാണ് സമ്മാനിച്ചത്. നിലക്കൽ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികൾക്കും അരിയും ഓണക്കോടിയും വിതരണം ചെയ്തു. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ.വിജയകുമാർ,കെ.എസ്.രവി,ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി,ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്,ദേവസ്വം വിജിലൻസ് എസ്.പി ബിജോയ് തുടങ്ങിയവർ പങ്കെടുത്തു.