ലൂസിയാന: ലൂസിയാനയിൽ കനത്ത നാശം വിതച്ച ലോക ചുഴലിക്കാറ്റ് കാലവസ്ഥാ പ്രവചനം പോലെ മറ്റിടങ്ങളിൽ ഭീകര നാശമുണ്ടാക്കിയില്ലെന്ന് റിപ്പോർട്ട്. 14 പേർ മരിച്ചു.
ലൂസിയാനയിലും ടെക്സസാസിലും നിരവധി കെട്ടിടങ്ങൾ തകർന്നു. 14 പേർ കൊല്ലപ്പെട്ടു.
ഇതിൽ അഞ്ചുപേരോളം വീടിനുള്ളിലെ പോർട്ടബിൾ ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരിച്ചതെന്നാണ് വിവരം. മറ്റുള്ളവർ വീടുകളിലേക്ക് മരം മറിഞ്ഞുവീണും, കെട്ടിടം തകർന്നുമുള്ള അപകടത്തിലാണ് മരിച്ചത്.
ലോറ വിചാരിച്ചത്ര അപകടം ഉണ്ടാക്കിയില്ലെങ്കിലും നാശനഷ്ടങ്ങളുടെ തോത് കണക്കാക്കാൻ ദിവസങ്ങളെടുക്കുമെന്ന് അധികൃതർ അറിയിച്ചു.