ചെങ്ങന്നൂർ: വെണ്മണി അരയന്ന മംഗലത്ത് എം.എം ശശികുമാർ മുണ്ടക്കയം വള്ളിയാംകാവ് ദേവീക്ഷേത്ര മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. മുരളീധരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായ ശശികുമാർ പന്തളം നിലവിൽ തൃചെങ്ങന്നൂർ( കുന്നം )ക്ഷേത്രത്തിലെ മേൽശാന്തിയായ ഇദ്ദേഹം വലിയകോയിക്കൽ ധർമ്മശാസ്‌താ ക്ഷേത്രം, മേജർ തൃപ്പാറ ശിവക്ഷേത്രം എന്നീ ക്ഷേത്രങ്ങളിൽ മേൽശാന്തിയായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്. സിന്ധു ശശികുമാറാണ് പത്നി. അഭിഷേക് എ.എസ് നമ്പൂതിരി, അഭിജിത്ത് എ.എസ് നമ്പൂതിരി എന്നിവർ മക്കളാണ്.