terrorist-attack-

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ സദൂറ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജവാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു.

രഹസ്യ വിവരത്തെത്തുടർന്ന് ഗ്രാമത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ സൈനികർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.

സേനയും ശക്തമായി തിരിച്ചടിച്ചു.

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരും പുൽവാമ സ്വദേശികളുമായ ആദിൽ ഹഫിസ്, അർഷിദ് അഹമ്മദ് ദർ, റൗഫ് അഹമ്മദ് മിർ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്ച ഷോപ്പിയൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ താഴ്‌വരയിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി.