chess

ചെന്നൈ : സെമി ഫൈനൽ ടൈബ്രേക്കറിൽ കൊനേരു ഹംപി പോളണ്ടിന്റെ മോണിക്ക സോക്കോയെ കീഴടക്കിയതോടെ ഫിഡയ ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ഫൈനലിലെത്തി. റഷ്യയും അമേരിക്കയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഇന്ത്യ ഫൈനലിൽ നേരിടേണ്ടത്.