albert-roca

ഹൈദരാബാദ് : സ്പാനിഷ് വമ്പൻ ക്ളബ് ബാഴ്സലോണയിൽ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ സഹായിയാകാനുള്ള ക്ഷണം കിട്ടിയതിനെത്തുടർന്ന് ഇന്ത്യൻ ഫുട്ബാൾ ക്ളബ് ഹൈദരാബാദ് എഫ്.സിയുടെ മുഖ്യ പരിശീലകസ്ഥാനം ഡച്ചുകാരനായ ആൽബർട്ട് റോക്ക ഉപേക്ഷിച്ചു. ബംഗളുരു എഫ്.സിയുടെ മുൻ കോച്ചായ റോക്ക ജനുവരിയിലാണ് ഹൈദരാബാദിലെത്തിയിരുന്നത്. മുമ്പ് ബാഴ്സയിൽ സഹപരിശീലകനായിരുന്നു.