lal

കോഴിക്കോട്: പി.വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നടൻ മോഹൻലാലിന്. എം.വി ശ്രേയാംസ് കുമാർ എം.പി ചെയർമാനും സംവിധായകൻ സത്യൻ അന്തിക്കാട്,ഡോ. സി.കെ രാമചന്ദ്രൻ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. എല്ലാവർഷവും പി.വി സാമിയുടെ ചരമദിനമായ സെപ്തംബർ ഒന്നിന് നടത്താറുള്ള പുരസ്‌കാര സമർപ്പണ ചടങ്ങ് ഇത്തവണ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പിന്നീട് നടത്തും.
സിനിമ,കല,സാഹിത്യ,ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പുരസ്‌കാരം. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വ്യവസായിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്ന പി.വി സാമിയുടെ ഓർമ്മകൾ നിലനിർത്താൻ പി.വി സാമി മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം വ്യവസായിക- സാംസ്‌കാരിക- ജീവകാരുണ്യ രംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് നൽകുക.