big-waar

എഴുപത്തിനാല് വ‌ർഷം മുമ്പ് ഇന്ത്യൻ മഹാസമുദ്രത്തിൽ തിരകളെ മുറിച്ച് ഉലഞ്ഞു നീങ്ങിയ ആ കൂറ്റൻ കപ്പലിൽ നിന്ന് ഗംഗാധരൻ അമ്മയ്‌ക്കും സഹോദരനും ഒറ്റ ഇൻലാൻഡിൽ എഴുതിയ ആ കത്ത് ചരിത്ര രേഖയാണ്. 1946 മേയ് 4 എന്ന തീയതി വച്ചെഴുതിയ ആ കത്തിൽ കുമ്പളപ്പറമ്പിൽ വീട്ടിൽ വേലപ്പന്റെയും നാരായണിയുടെയും മകൻ ഗംഗാധരന്റെ കന്നി കപ്പൽ യാത്രയുടെ വിശേഷങ്ങളാണ്.