unlock-4

ന്യൂഡൽഹി: സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയയും കണ്ടെയ്ൻ‌മെന്റ് സോണുകൾക്ക് പുറത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ ഇനി മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം. ഇന്ന് പുറത്തിറക്കിയ നാലം ഘട്ട അൺലോക്ക് മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും വരും.

രാജ്യത്ത് നിലവിലുളള കണ്ടെയ്ൻ‌മെന്റ് സോണുകളിലെ ലോക്ഡൗൺ സെപ്റ്റംബർ 30 വരെ തുടരുമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇത്തരം കണ്ടെയ്ൻ‌മെന്റ് സോണുകൾ നിർണയിക്കാൻ അതാത് മേഖലയിലെ ജില്ലാ കളക്ടർമാർക്ക് അധികാരമുണ്ടെന്നും നിർദേശത്തിൽ പറയുന്നു. ഇവിടങ്ങളിൽ അത്യാവശ്യ സേവനങ്ങൾ മാത്രമെ പാടുളളു. കണ്ടെയ്ൻ‌മെന്റ് സോണുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി വെബ്സെെറ്റിൽ രേഖപ്പെടുത്താനും കളക്ടർമാർക്ക് നിർദേശം നൽകി. പുതിയതായി കണ്ടെയ്ൻ‌മെന്റ് സോണുകൾ പ്രഖ്യാപിക്കുകയൊ ഒഴിവാക്കുകയൊ ചെയ്താൽ അത് ആഭ്യന്തര മന്ത്രാലയത്തിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം കണ്ടെയ്ന്‌മെന്റ് സോണിന് പുറത്തുളള 65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ കഴിയാനും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഇറക്കിയ മാർനിർദേശത്തിൽ പറയുന്നു.