prashant-bhushan

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി നാളെ (തിങ്കൾ) വിധി പറയും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റർ പരാമർശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ കേസ്.കേസിൽ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അവസാന വാദംകേൾക്കലിലും മാപ്പ് പറയാന്‍ ഭൂഷൺ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്ത് വിട്ടയക്കണമെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസിൽ വിധിപറയുക. പ്രശാന്ത് ഭൂഷണിനായി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനാണ് ഹാജരായിരുന്നത്.