lungs

ചെന്നൈ: കൊവിഡ് രോഗം വന്നയാളിന്റെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രി. ഏഷ്യയിൽ തന്നെ ഇതാദ്യമായാണ് രോഗം വന്ന ഒരാളുടെ ശ്വാസകോശം മാറ്റിവയ്ക്കുന്നതെന്ന വസ്തുത രാജ്യത്തിനാകെ അഭിമാനം നൽകുന്നതാണ്. ചെന്നൈയിലെ എം.ജി.എം ഹെൽത്ത്കെയർ ആശുപത്രിയിലാണ് വിപ്ലവകരമായ ഈ ശസ്ത്രക്രിയ നടന്നത്.

ആശുപത്രിയിലെ കാർഡിയാക് സയൻസസ് ഡയറക്ടറും ചെയർമാനുമായ ഡോകട്ർ കെ.ആർ. ബാലകൃഷ്ണനാണ് രോഗിയുടെ ഇരു ശ്വാസകോശങ്ങൾലും മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നയിച്ചത്. കൊവിഡ് രോഗം ഭേദമായ ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്നും എത്തിയ 48 വയസുകാരനിലാണ് ഇവിടുത്തെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്.

ഇയാളുടെ ഇയാളുടെ രോഗം ഭേദമായിരുന്നുവെങ്കിലും കൊവിഡ് ശ്വാസകോശത്തെ ആകെ ബാധിച്ചിരുന്നതിനാൽ ശ്വാസകോശത്തിന്റെ ചെറിയോടു ഭാഗം മാത്രമായിരുന്നു പ്രവർത്തന ക്ഷമമായി അവശേഷിച്ചിരുന്നത്. സ്ഥിതി അതിരൂക്ഷമായിരുന്നതിനാൽ വിമാനമാർഗമാണ് ഇയാളെ ചെന്നൈയിലേക്ക് എത്തിച്ചത്.

ജൂലൈ 20ന് ആശുപത്രിയിലേക്ക് എത്തിച്ച രോഗിയെ ആഗസ്റ്റ് 27നാണ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. മുൻപ് ശ്വാസം കഴിക്കാനും മറ്റും ക്ലേശിച്ചിരുന്ന ഇപ്പോൾ രോഗി സുഖം പ്രാപിച്ച് വരികയാണെന്നാണ് അറിയാൻ കഴിയുന്നത്. അതിനിടെ, ഇത് രണ്ടാം തവണയാണ് ആശുപത്രി ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.