kanakka

സിനിമ ജീവിതത്തിലേക്കുളള ചുവടു വയ്പ്പിൽ തനിക്കേറ്റ ദുരനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. അന്തരിച്ച നടൻ സുശാന്തുമായി ബന്ധപ്പെട്ട് ബോളിവുഡ് മേഖലയിലെ മയക്കുരുന്നു ബന്ധങ്ങൾ ചർച്ചയാകുന്നതിനിടയിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്റെ സംരക്ഷകനായി സ്വയം അവരോധിച്ച ഒരു വ്യക്തിയില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളാണ് താരം പങ്കുവച്ചത്. സ്വഭാവനടന്‍ എന്നാണ് കങ്കണ അയാളെ വിശേഷിപ്പിച്ചത്.റിപ്പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഇത് വ്യക്തമാക്കിയത്.

"എന്റെ 16ാം വയസിലാണ് മണാലി വിട്ട് ‌ഞാൻ മുംബയിലേക്ക് വരുന്നത്. ഹോസ്റ്റലിലായിരുന്നു ആദ്യനാളുകളിലെ താമസം അതിന് ശേഷം നഗരത്തിലെ ഒരു ആന്റിയുടെ വീട്ടിലായിരുന്നു. ഈ സമയത്താണ് സ്വഭാവനടന്‍ എന്റെ ജീവിതത്തിലേക്ക് വരുന്നത്. സിനിമയില്‍ കയറാന്‍ സഹായിക്കാം എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഞാൻ താമസിക്കുന്ന വീട്ടിലെ ആന്റിയുമായി അടുത്ത ഇയാള്‍ എന്റെ സ്വയം പ്രഖ്യാപിത സംരക്ഷകനായി കൂടെ താമസിക്കാന്‍ തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ വളരെ വേഗമാണ് മാറിയത്. ആന്റിയുമായി തല്ലുപിടിച്ച ഇയാള്‍ അവരോട് പോകാന്‍ പറഞ്ഞു. എന്റെ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടി. ഞാൻ എന്ത് ചെയ്താലും അയാളുടെ ജീവനക്കാര്‍ അയാളെ അറിയിക്കുമായിരുന്നു.വീട്ടുതടങ്കലിലായതുപോലെയാണ് തോന്നിയത്." കങ്കണ പറഞ്ഞു.

"അയാള്‍ എന്നെ പാര്‍ട്ടിക്കു കൊണ്ടുപോവുമായിരുന്നു. ഒരു ലഹരിയില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. എന്നാല്‍ ഞാന്‍ അറിഞ്ഞുകൊണ്ടുചെയ്യുന്നതല്ല ഇതെന്ന് പിന്നീടാണ് മനസിലായത്. എനിക്കു തരുന്ന ഡ്രിങ്ക്‌സായിരുന്നു അതിന് കാരണം. അതിന് ഒരാഴ്ചയ്ക്ക് ശേഷം അയാള്‍ എന്റെ ഭര്‍ത്താവായി പെരുമാറാന്‍ തുടങ്ങി. നിങ്ങള്‍ എന്റെ കാമുകന്‍ അല്ലെന്ന് പറഞ്ഞപ്പോള്‍ ചെരുപ്പുകൊണ്ട് അടിക്കാനായി പാഞ്ഞുവന്നു".- കങ്കണ പറഞ്ഞു.

ദുബായില്‍ നിന്ന് വന്ന ചിലരുമായുള്ള മീറ്റിംഗിന് തന്നെ കൊണ്ട് പോയിരുന്നതായും, പ്രായമായ ആളുകള്‍ക്കിടയില്‍ തന്നെ ഒറ്റയ്ക്ക് ഇരുത്തിയശേഷം അയാള്‍ പുറത്തേക്ക് പോയെന്നും നടി പറഞ്ഞു. അവർ തന്നെ ദുബായിലേക്ക് കടത്താന്‍ പോവുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും താരം കൂട്ടിച്ചേര്‍ത്തു. 2006ല്‍ ഗാങ്സ്റ്റര്‍ സിനിമയില്‍ അവസരം ലഭിച്ചതിന് ശേഷം. തനിക്ക് അവസരം ലഭിച്ചതറിഞ്ഞ് അയാള്‍ ബഹളംവച്ചു. ശേഷം മയക്കുമരുന്ന് കുത്തിവെച്ച് തന്ന മയക്കിക്കിടത്തിയെന്നും
ഇതോടെ തനിക്ക് ഷൂട്ടിന് പോവാന്‍ സാധിക്കാതെയായെന്നും കങ്കണ പറയുന്നു.