ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളാണ് പ്രീ ബയോട്ടിക് ബാക്ടീരിയകൾ. ഇവ കോശങ്ങൾക്കായി ബ്യൂട്ടൈറേറ്റ്,അസറ്റേറ്റ് പോലുള്ള പോഷകങ്ങൾ ഉത്പാദിപ്പിക്കുന്നു. ഇവ ഉപാപചയപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. പ്രീബയോട്ടിക് ബാക്‌ടീരിയകളെ ഉത്‌പാദനം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്.
വെളുത്തുള്ളി : കുടലിന് ഗുണകരമായ ബിഫീഡോ ബാക്ടീരിയയുടെ വളർച്ചയെ വർദ്ധിപ്പിക്കുന്നു.
ഉള്ളി : കുടലിലെ കൊഴുപ്പ് തടഞ്ഞ് നൈട്രിക് ഓക്‌സൈഡ് ഉത്പാദനം വർദ്ധിപ്പിച്ച് രോഗപ്രതിരോധശേഷി കൂട്ടുന്നു.
ശതാവരിച്ചെടി : ഇത് ചിലതരം അർബുദങ്ങളെ തടയുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വാഴപ്പഴം : ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
ആപ്പിൾ : ഇതിലുള്ള പെക്ടിൻ ഫൈബർ കൊളസ്‌ട്രോളും അർബുദ സാദ്ധ്യതയും കുറയ്‌ക്കുന്നു.
ബാർലി,ഓട്സ്,എന്നിവയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ നാരുകൾ കുടലിലെ പ്രീബയോട്ടിക് ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്‌സാഹിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.