modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.രാവിലെ പതിനൊന്ന് മണിയോടെയാണ് മൻ കീ ബാത്ത് എന്ന റേഡിയോ പരിപാടിയിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. തന്റെ ട്വീറ്റിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 18 ന് നടന്ന മൻ കീ ബാത്തിൽ രാജ്യത്തെ ജനങ്ങൾ അവരുടെ ആശയങ്ങൾ മൻ കീ ബാത്തിലേക്ക് പങ്കുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കാർഗിൽ വിജയ് ദിവസിന്റെ' 21-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ മൻ കീ ബാത്തിൽ മോദി നേരത്തെ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങൾ സൃഷ്ടിക്കാനുളള പാകിസ്ഥാന്റെ ശ്രമമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും മോദി പറഞ്ഞിരുന്നു. കാർഗിൽ യുദ്ധത്തിലെ ഇന്ത്യൻ സേനയുടെ ധീര കഥകൾ പങ്കുവയ്ക്കാനും പ്രധാനമന്ത്രി രാജ്യത്തിലെ യുവാക്കളോട് അന്ന് ആവശ്യപ്പെട്ടിരുന്നു.