idavela-babu-mother

കൊച്ചി: സിനിമ താരം ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി.78 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇരിങ്ങാലക്കുടയിലെ വീട്ടുവളപ്പില്‍ നടക്കും. ഗവ.ഗേൾസ് ഹൈസ്‌കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.

രാത്രി ഒരു മണിയോടെ തറയിൽ വീണുകിടക്കുന്ന നിലയിലാണ് അവരെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുനിസിപ്പല്‍ ഓഫിസ് റോഡിലുള്ള ഇടവേള ബാബുവിന്റെ വസതിയിലെത്തിക്കും.