unlock-4

ന്യൂഡല്‍ഹി: അണ്‍ലോക്ക്- 4 ൽ വിദ്യാർത്ഥികൾക്കുള്ള മാര്‍ഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.സെപ്തംബർ ഒന്നാം തീയതി മുതലാണ് 'അൺലോക്ക് 4.0' നിലവിൽ വരുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയെ കരുതി സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, കോച്ചിംഗ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബർ 30വരെ പതിവ് രീതിയിൽ ക്ലാസുകൾ പ്രവർത്തിക്കില്ല.

എന്നിരുന്നാലും, കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിൽ 50% വരെ അദ്ധ്യാപന, അനദ്ധ്യാപക ജീവനക്കാരെ ഓൺലൈൻ ക്ലാസുകൾക്കും മറ്റ് അനുബന്ധ ജോലികൾക്കുമായി സ്‌കുൂളുകളിലേക്ക് പോകാൻ അനുവദിച്ചേക്കും. കൂടാതെ, കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലെ ഒമ്പതു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനാവശ്യങ്ങൾക്കായി സ്‌കൂളുകൾ സന്ദർശിക്കാൻ അനുവാദമുണ്ട്.എന്നിരുന്നാലും, ഇത് സ്വമേധയാ ഉള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ, അദ്ധ്യാപകരുടെ നിർദേശാനുസരണമോ മാത്രമായിരിക്കും. കൂടാതെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയോ രേഖാമൂലമുള്ള സമ്മതത്തിന് വിധേയമായിരിക്കും.


കുറച്ച് സംസ്ഥാനങ്ങൾ സെപ്തംബറിൽ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സമീപകാലത്തെ എം.എച്ച്.എ മാർഗനിർദേശങ്ങൾ അനുസരിച്ച്, സംസ്ഥാനങ്ങൾക്ക് ഇപ്പോൾ കണ്ടെയ്‌ൻമെന്റ് സോണുകൾ ഉള്ള പ്രദേശങ്ങളിലെ സ്‌കൂൾ വീണ്ടും തുറക്കുന്ന തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല.രാജ്യത്തെ കണ്ടെയിന്മെന്റ് സോണുകളിൽ കൂടുതൽ പ്രവർത്തനങ്ങൾ അനുവദിക്കാൻ അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സെപ്തംബർ 30 വരെ ഇവിടങ്ങളിൽ കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.


രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചർച്ചകൾ നടത്തിയ ശേഷമാണ് അൺലോക്ക് -4 സംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപീകരിച്ചതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളുമായും വിഭാഗങ്ങളുമായും വ്യാപകമായ ആലോചനകൾ നടത്തിയിരുന്നവെന്നും കേന്ദ്രം അറിയിച്ചു.