nimishapriya

കൊച്ചി: യമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. ആറുമാസത്തേക്കാണ് ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. 2017ലാണ് യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. കീഴ്കോടതിയുടെ വിധി മേൽക്കോടതിയും അടുത്തിടെ ശരിവച്ചിരുന്നു.

മോചന ദ്രവ്യം നൽകി നിമിഷയെ മോചിപ്പിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. എഴുപതുലക്ഷം രൂപയാണ് യമൻ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ലിനിക് നടത്തിപ്പിൽ പങ്കാളിയായിരുന്ന യമൻ സ്വദേശി തലാൽ അബ്ദുമഹ്ദി പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തതോടെ ഗതികെട്ടാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പറയുന്നത്.കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിലെ വാട്ടർടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് കൂട്ടുനിന്ന നഴ്‌സ് ഹനാനെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.