covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,42,733,ആയി ഉയർന്നു. ഇതിൽ 7,65,302 എണ്ണം സജീവ കേസുകളാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുപ്രകാരം ഇന്നലെ മാത്രം വൈറസ് ബാധമൂലം 948 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 63,498 ആയി. ഇതുവരെ 27,13,934 പേര്‍ രോഗമുക്തി നേടി.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. ഏഴരലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. കഴിഞ്ഞ 26 ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ഒന്നാമത്.