ജാർഖണ്ഡ്: ജാർഖണ്ഡിലെ ഒരു സർക്കാർ ആശുപത്രിയിലെ നീണ്ട ക്യൂ കാരണം കൊവിഡ് പരിശോധനയ്ക്കായി സ്രവം നൽകാതെ മടങ്ങി പോയ രണ്ട് പേരുടെ പരിശോധനാ ഫലം പോസിറ്റീവ്. അതേസമയം ഇതേ ആശുപത്രിയിൽ സ്ഥലത്തെ ഒരു ബി.ജെ.പി നേതാവിന് കൊവിഡ് സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ ദിവസങ്ങളോളംചികിത്സ നൽകിയതായും പറയപ്പെടുന്നു. ആശുപത്രിയിലെ തന്നെ ഒരു മുതിർന്ന ഉദ്യോഗസ്ഥാനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് ബി.ജെ.പി നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പരിശോധനാ ഫലം നെഗറ്റീവായിട്ടാണ് അദ്ദേഹം ആശുപത്രി വിട്ടത്. രണ്ട് സംഭവത്തിലും അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. വിഷയം വളരെ ഗൗരവത്തോടെയാണ് ആശുപത്രിയിലെ ഡോക്ടർമാർ കാണുന്നത്.
അതേസമയം ഇതേ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കായി സ്രവം നൽകാൻ മണിക്കൂറുകളോളം ക്യൂ നിന്ന ഒരു സ്ത്രീയുടെയുടെയും പുരുഷന്റെയും പരിശോധനാ ഫലം പിന്നിട് പോസിറ്റീവായി. രോഗ വ്യാപനം വർദ്ധിക്കാൻ ഇത് കാരണമാകുമെന്നും പ്രശ്ന പരിഹാരത്തിനായി നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.