balavakasham

തിരുവനന്തപുരം: ബാലാവകാശകമ്മിഷൻ അദ്ധ്യക്ഷനാവാനായി അഡ്വ. മനോജ് കുമാർ സമർപ്പിച്ച രേഖകൾ വ്യാജം എന്ന് ആക്ഷേപം. 2015 മുതൽ 2020 വരെ സംയോജിത ശിശുവികസനപദ്ധതിക്ക് കീഴിൽ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ക്ളാസെടുത്തതിന്റെ രേഖകളാണ് മനോജ് കുമാർ സമർപ്പിച്ചത്. എന്നാൽ അഞ്ചുവർഷത്തിനിട‌െ അദ്ദേഹം ക്ലാസെടുത്തിട്ടേ ഇല്ലെന്ന് വിവരാവകാശ രേഖകൾ കാണിക്കുന്നത്. ഒരു സ്വകാര്യ വാർത്താ ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ മനോജ് കുമാർ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മനാേജ് കുമാർ സർക്കാരിനെ പറ്റിക്കുകയായിരുന്നോ അതോ ഇക്കാര്യങ്ങളെല്ലാം സർക്കാരിന് അറിയാമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.

സി പി എം സഹയാത്രികനായ മനോജ് കുമാറിന്റെ നിയമനം വൻ വിവാദമായിരുന്നു. യോഗ്യരായ നിരവധിപേരെ മറികടന്നാണ് അദ്ദേഹത്തെ നിയമിച്ചത്. ഈ സ്ഥാനത്തിരിക്കാൻ പരമയോഗ്യനാണ് മനോജ്കുമാർ എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.