ചെന്നെെ: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ.അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനായി ചുമതലയേറ്റു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ എൽ.മുരുകനാണ് പുതിയ ഉപാദ്ധ്യക്ഷന്റെ വരവ് പ്രഖ്യാപിച്ചത്. അണ്ണാമലൈയുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസ അറിയിക്കുകയും ചെയ്തു. സർവീസിൽ നിന്ന് രാജിവച്ച അണ്ണാമലൈ കഴിഞ്ഞ ആഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്.
സിവിൽ സർവീസിൽ ചേരുന്നതിന് മുമ്പ് ലഖ്‌നൗ ഐ.ഐ.എമ്മിൽ നിന്ന് എം.ബി.എയും മെക്കാനിക്കൽ എഞ്ചിനീയറിങ്ങും നേടിയ ആളാണ് കെ.അണ്ണാമലൈ.ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വച്ചാണ് അണ്ണാമലൈ പാർട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ നിന്നുളള ആളാണ് കെ.അണ്ണാമലൈ