വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികൾക്ക് മുക്തയോട് ഇന്നും ഒരു പ്രത്യേക സ്നേഹമുണ്ട്. തന്റെ വിശേഷങ്ങളൊക്കെ നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുമുണ്ട്.അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് താരമിപ്പോൾ.
വിവാഹവാർഷിക ദിനത്തിൽ നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭർത്താവ് റിങ്കുവിന് ചുംബനം നൽകുന്ന ചിത്രമാണ് നടി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര........ തുടരുന്നു.....My love 👩❤️👨Mine 🧒I LOVE YOU. .🥰🥰🥰🥰🥰അഞ്ച് വർഷം....... ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറിഏട്ടാ.........'-ചിത്രത്തിനൊപ്പം നടി കുറിച്ചു. ഗായിക റിമി ടോമിയുടെ സഹോദരനെയാണ് മുക്ത വിവാഹം കഴിച്ചിയരിക്കുന്നത്.