surya

ലോകം മുഴുവൻ കൊവിഡ് ഭീതിയിലാണ്. കൊവിഡ് മൂലം ഉപജീവന മാർഗം പ്രതിസന്ധിയിലായ ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരെ സഹായിക്കാൻ തങ്ങളാൽ ആകുംവിധം സംഭാവന നൽകുന്ന, സഹജീവികളോട് സ്നേഹവും കരുണയുമുള്ള ആളുകൾ ഒരുപാടുണ്ട് ഈ ഭൂമിയിൽ. അവരിലൊരാളാണ് നടൻ സൂര്യ. കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടി രൂപയാണ് താരമിപ്പോൾ നൽകിയിരിക്കുന്നത്.

കൊവിഡ് മൂലം സിനിമ ഷൂട്ടിംഗുകളൊക്കെ നിലച്ചപ്പോൾ പ്രതിസന്ധിയിലായ സിനിമാ പ്രവർത്തകർക്കായി 'സൂരരൈ പോട്രിന്റെ' വരുമാനത്തിൽ നിന്ന് 5 കോടി രൂപ താൻ വിവിധ സംഘടനകൾക്ക് കൈമാറുമെന്ന് സൂര്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഒന്നരക്കോടി രൂപ താരം സംഭാവന ചെയ്തത്.

ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഒഫ് സൗത്ത് ഇന്ത്യ, ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ, തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസർ കൗൺസിൽ, നടികർ സംഘം എന്നീ സംഘടനകൾക്കാണ് നടൻ പണം നൽകിയത്. ഭാരതിരാജ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽവച്ച് സൂര്യയുടെ പിതാവും നടനുമായ ശിവകുമാർ, 2 ഡി എന്റർടൈൻമെന്റിന്റെ സഹനിർമാതാവ് രാജശേഖർ കർപുര സുന്ദരപാണ്ഡ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പണം കൈമാറിയത്.