
പയ്യാവൂർ: കണ്ണൂരിൽ അമ്മയും രണ്ട് പെൺമക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ഒരുകുട്ടി മരിച്ചു. പയ്യാവൂർ ടൗണിൽ തുണിക്കട നടത്തുന്ന സ്വപ്‌ന അനീഷും ഇവരുടെ രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. ഇളയ മകൾ മൂന്നുവയസുകാരി അൻസില്ല ആണ് മരിച്ചത്. പതിനൊന്നു വയസുകാരിയായ മൂത്തമകളും സ്വപ്‌നയും ഗുരുതരാവസ്ഥയിലാണ്. ആത്മഹത്യക്ക് ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.
കഴിഞ്ഞദിവസമാണ് വിഷംകഴിച്ച് അവശനിലയിൽ ഇവരെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.