വാഷിംഗ്ടൺ: വാഷിംഗ്ടണിൽ വംശീയതയ്ക്കെതിരെ പ്രതിഷേധിച്ചവർ അക്രമികളും കൊള്ളക്കാരുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായ പ്രതിഷേധമല്ല അവർ ലക്ഷ്യമിട്ടതെന്നും ട്രംപ് പറഞ്ഞു. വിസ്കോൻസിനിലെ കെനോഷയിൽ ആഫ്രോ - അമേരിക്കൻ വംശജൻ ജേക്കബ് ബ്ലേക്കിന് നേരെ പൊലീസ് വെടിവച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വിവാദ പ്രസ്താവന. അതേസമയം, ട്രംപ് നാളെ കെനോഷ സന്ദർശിക്കുമെന്നാണ് വിവരം.