2011-es-4

നാസ: നാളെ ഭൂമിയുമായി വളരെ അടുത്ത് കൂടി ഛിന്നഗ്രഹം കടന്നുപോകാൻ സാദ്ധ്യതയെന്ന് നാസയുടെ വെളിപ്പെടുത്തൽ. അവസാനമായി ഭൂമിയിലേക്ക് പറന്ന അപകടകരമായ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് നാല് ദിവസത്തേയ്ക്ക് ദൃശ്യമായിരുന്നു. ഇപ്രാവശ്യം ഇത് മുമ്പത്തേതിനേക്കാൾ ഭൂമിയോട് അടുക്കുമെന്നും അപകടകരമായേക്കാമെന്നും നാസ വ്യക്തമാക്കി. 2011 ഇ.എസ് 4 എന്ന ഛിന്നഗ്രഹത്തിന് ഉയരമുള്ള കെട്ടിടത്തിന്റെ വലിപ്പമുണ്ടാകും.

22 മുതൽ 49 മീറ്റർ വരെയാണ് ആകാശഗോളത്തിന്റെ അളവുകൾ. ഭൂമിയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം 1,20,000 ആണ്. 8.16 കിലോമീറ്റർ പെർ സെക്കന്റിലാണ് ഛിന്നഗ്രഹം ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് നാസ റിപ്പോർട്ട് ചെയ്തു.
2011 മാർച്ച് 2 നാണ് ഈ ആകാശ ഗോളം കണ്ടെത്തിയത്. ഇത് 'അപ്പോളോ' ഗ്രൂപ്പിൽ പെടുന്നു. അതായത്, ഛിന്നഗ്രഹങ്ങളുടെ സഞ്ചാരപഥം ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2018 വി.പി 1 എന്ന ഛിന്നഗ്രഹം ഭൂമിയോട് അടുക്കുമെന്ന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഭൂമിയുമായി കൂട്ടിയിടിക്കാൻ 0.41 ശതമാനം സാദ്ധ്യതയാണ് ഈ ഛിന്നഗ്രഹത്തിനുള്ളത്. തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന നവംബർ മൂന്നിന് ഒരു ദിവസം മുമ്പാകും ഛിന്നഗ്രഹം കടന്നുപോകുക. ഭൂമിയുമായി ഈ ഛിന്നഗ്രഹം കൂട്ടിയിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. 6.5 അടി വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹമെന്നാണ് നാസയിലെ വിദഗ്ദ്ധർ പറയുന്നത്.