uae-israel

അബുദാബി: സമാധാന കരാറിന്റെ ഭാഗമായി 48 വർഷമായി ഇസ്രായേലിന്റെ മേൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് യു.എ.ഇ.

1972 മുതൽ നിലവിലുണ്ടായിരുന്ന വിലക്ക് എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഇതോടെ, ഇസ്രയേലിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ യു.എ.ഇയിൽ കൊണ്ടുവരാനും കൈവശം വയ്ക്കാനും കൈമാറാനും ഇനി മുതൽ സാധിക്കും.

ഇതോടെ ഇസ്രയേലി ഉത്പന്നങ്ങൾ യു.എ.ഇ മാർക്കറ്റിലും ലഭ്യമാകും. ഇതോടൊപ്പം യു.എ.ഇയിൽ നിന്നുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇസ്രയേലിൽ നിന്നുമുള്ള വ്യക്തികളുമായും കമ്പനികളുമായും കരാറിലെത്താനും ഒത്തുചേർന്ന് പ്രവർത്തിക്കാനും സാധിക്കും.

യു.എ.ഇയുടെ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് വിലക്ക് നീക്കിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് പുറപ്പെടുവിച്ചത്. ഇസ്രയേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും, സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ ഉത്തരവെന്ന് അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.