u-s-open
u s open

ന്യൂയോർക്ക് : കൊവിഡിന്റെ ആശങ്കകൾ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഈ സീസണിലെ യു.എസ്.ഒാപ്പൺ ടെന്നിസ് ഇന്ന് ന്യൂയോർക്കിലെ ഫ്ളെഷിംഗ് മെഡോസിൽ ആരംഭിക്കുകയാണ്. കൊവിഡ് ലോകത്തെ വിറപ്പിക്കാൻ തുടങ്ങിയ ശേഷമുള്ള ആദ്യ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റാണിത്. കാണികളില്ലാതെ, കളിക്കാരെ ബയോ സെക്യുർ ബബിളിനുള്ളിലാക്കി കനത്ത ജാഗ്രതയിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. എന്നാൽ നിലവിലെ പുരുഷ വനിതാ ചാമ്പ്യന്മാരായ റാഫേൽ നദാലും ആഷ്ലി ബാർട്ടിയുമടക്കം ഒരു ഡസനോളം മുൻ നിരതാരങ്ങൾ വിട്ടുനിൽക്കുന്നത് ടൂർണമെന്റിന്റെ മാറ്റ് കുറച്ചിട്ടുണ്ട്. മുൻ ചാമ്പ്യൻ സെറീന വില്ല്യംസ്, ലോക ഒന്നാം നമ്മർ പുരുഷ താരം നൊവാക്ക് ജോക്കോവിച്ച് എന്നിവരാണ് പങ്കെടുക്കുന്നവരിലെ സൂപ്പർ താരങ്ങൾ.ഇന്ത്യൻ താരം സുമിത് നാഗലിന് പുരുഷ സിംഗിൾസിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്.

ഈ സീസണിലെ നാല് ഗ്രാൻസ്ളാമുകളിൽ ജനുവരിയിൽ ആസ്ട്രേലിയൻ ഒാപ്പൺ മാത്രമാണ് നടന്നത്. വിംബിൾഡൺ റദ്ദാക്കിയപ്പോൾ ഫ്രഞ്ച് ഒാപ്പൺ അടുത്ത മാസം നടത്താനായി മാറ്റിവച്ചിരിക്കുകയാണ്.