reshmi-nair

പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേര് വന്നത് മുതൽ കാത്തിരുന്ന് അവസാനം ജോലി ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആത്മഹത്യ ചെയ്ത അനു മലയാളിയുടെ കണ്ണീരാവുകയാണ്. എന്നാൽ ഇപ്പോൾ അനുവിന്റെ മരണത്തെ പരിഹസിച്ച് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് രശ്മി ആർ നായർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുവിന്റെ മരണത്തെ പരിഹസിച്ചത്. എന്നാൽ പോസ്റ്റ് വിവാദമാവുകയും രശ്മിക്കെതിരെ ആളുകൾ പ്രതികരിക്കുകയും ചെയ്തതോടെ പോസ്റ്റ് പിൻവലിച്ചു.

‘28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പി.എസ്.‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ്. വെറുതേ എന്തിനാണ് പാഴാക്കുന്നത്.’ രശ്മി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. തുടർന്ന് രശ്മിക്ക് എതിരെ രോഷമുയർത്തി നിരവധി പേരെത്തി. ഇതിനൊപ്പം രശ്മിയുടെ പോസ്റ്റിനെ അനുകൂലിച്ച് കൊണ്ടും ഒരു വിഭാഗം ആളുകളും രംഗത്തെത്തി. എന്നാൽ സംഭവം വിവാദമായതോടെ രശ്മി തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.