turkey-and-uae

അങ്കാര: കിഴക്കൻ മെഡിറ്ററേനിയൻ കടലിടുക്കിൽ ഗ്രീസും തുർക്കിയും തമ്മിൽ സൈനിക സംഘർഷ സാദ്ധ്യത കനത്ത സാഹചര്യത്തിൽ ഗ്രീസിന് സൈനിക സഹകരണം നൽകുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുർക്കി.

തുർക്കിയുടെ അധികാരത്തിൻ കീഴിലുള്ള മേഖലയിലേക്ക് വരുന്ന യു.എ.ഇ എയർക്രാഫ്റ്റുകളെ തകർക്കാൻ തങ്ങൾ മടിക്കില്ലെന്ന് തുർക്കി ഔദ്യോഗിക വൃത്തങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘ യു.എ.ഇ തന്റെ വലുപ്പത്തേക്കാൾ വലിയ നീക്കമാണ് നടത്തുന്നത്. തീ കൊണ്ടാണ് കളിക്കുന്നത്. തുർക്കി ജലപരിധിയുടെ റെഡ്‌ലൈൻ ലംഘിച്ചാൽ കഠിനമായ പാഠം പഠിക്കേണ്ടി വരും,’ തുർക്കി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ഗ്രീസിനു യു.എ.ഇ എഫ്-16 ജെറ്റുകൾ നൽകിയതിനു പിന്നാലെയാണ് പ്രതികരണം.

സൈനിക ശേഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ എയർക്രാഫ്റ്റുകൾ ഗ്രീസ് സേനയോടൊപ്പം സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുനെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

നേരത്തെ യു.എ.ഇ ഇസ്രയേലുമായി സമാധാന കരാറിലേർപ്പെട്ടതിനും തുർക്കി യു.എ.ഇക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. പാലസ്തതീൻ ജനതയെ യു.എ.ഇ ചതിച്ചെന്നും ചരിത്രം നിങ്ങളോട് പൊറിക്കില്ലെന്നുമായിരുന്നു തുർക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.