roshan-gokulam

കോഴിക്കോട്: മണിപ്പൂരി ഡിഫൻഡർ റോഷൻ സിംഗിനെ നെരോക്ക എഫ്.സിയിൽ നിന്ന് ഗോകുലം കേരള സ്വന്തമാക്കി. 25-കാരനായ റോഷനുമായി രണ്ടു വർഷത്തേക്കാണ് കരാർ. നെറോക്കയിൽ ചേരുന്നതിനു മുൻപ് മണിപ്പൂർ ലീഗിലായിരുന്നു. സന്തോഷ് ട്രോഫിയിൽ മണിപ്പൂരിനെ പ്രതിനിധീകരിച്ചു.