1353.09 കോടിയുടെ ഗ്രാമീണ റോഡുകൾ,1,451 കോടി രൂപയുടെ കിഫ്ബി റോഡുകൾ.
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷികേതര മേഖലയിൽ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
1353.09 കോടിയുടെ ഗ്രാമീണ റോഡുകളും, 1,451 കോടിയുടെ 189 പൊതുമരാമത്ത് കിഫ്ബി റോഡുകളും നിർമ്മിക്കും.പി.എസ്.സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്ക്ഫോഴ്സ് രൂപീകരിക്കും
മറ്റ് പദ്ധതികൾ:
*കോവളം- ബേക്കൽ ജലപാതയുടെ 590 കിലോമീറ്ററിൽ 453 കിലോമീറ്റർ.
* കൊച്ചി മെട്രോ ട്രാൻസ്പോർട്ട് അതോറിറ്റി, സെയ്ഫ് കേരള കൺട്രോൾ റൂം.
* ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസൽ, രണ്ട് കാറ്റമറൻ ബോട്ടുകൾ, രണ്ട് വാട്ടർ ടാക്സികൾ.
*വിഴിഞ്ഞം പോർട്ട് ഓഫീസ് കെട്ടിടം. വയനാട് തുരങ്കം റൂട്ട്
പച്ചക്കറി
കട ശൃംഖല
കേരളപ്പിറവി ദിനത്തിൽ 14 ഇനം പച്ചക്കറികൾക്ക് തറവില. സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറിക്കടകളുടെ ശൃംഖല.
*കൃഷിക്കാർക്ക് തത്സമയം അക്കൗണ്ടിലേയ്ക്ക് പണം. -രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ ഭാഗമായി പുതുക്കിയ കാർഷിക കലണ്ടർ. 13 വാട്ടർഷെഡ്ഡ് പദ്ധതികൾ. 500 കേന്ദ്രങ്ങളിൽക്കൂടി ആടുകളുടെ ബീജദാന പദ്ധതി. കേരള ചിക്കൻ 50 ഔട്ട്ലറ്റുകൾ കൂടി .
* 250 തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സമ്പൂർണ്ണ ഖരമാലിന്യ സംസ്കരണ പദവി. -
3000 കശുഅണ്ടിതൊഴിലാളികൾക്ക് തൊഴിൽ നൽകും.
* പുനർഗേഹം പദ്ധതിയിൽ 5000 പേർക്ക് ധനസഹായം. - 69 തീരദേശ റോഡുകൾ. - * അതിഥിത്തൊഴിലാളികൾക്ക് വാടകയ്ക്ക് താമസസൗകര്യം .
* 1.5 ലക്ഷം ആളുകൾക്ക് കുടിവെള്ള കണക്ഷൻ.
* വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികൾ. ചെറായിയിലെ പണ്ഡിറ്റ് കറുപ്പൻ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും. ആലപ്പുഴയിൽ കയർ യാൺ മ്യൂസിയം.എറണാകുളത്ത് ടി.കെ പത്മിനി ആർട്ട് ഗാലറി നിർമാണം.
* ശബരിമലയിൽ 28 കോടി യുടെ മൂന്നു പദ്ധതികൾ. നിലയ്ക്കലെ വാട്ടർ ടാങ്ക് നിർമാണാരംഭം. - *പട്ടികജാതി മേഖലയിൽ 6000 പഠനമുറികൾ. സ്കോളർഷിപ്പുകൾ കുടിശികയില്ലാതെ.
ലൈഫ് മിഷനിൽ
25,000 വീടുകൾ.
*30 ഭവനസമുച്ചയങ്ങളുടെ നിർമാണാരംഭം
*1000 ജനകീയ ഹോട്ടലുകൾ. 150 തദ്ദേശ സ്ഥാപനങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ ..
* 10,000 ക്രയ സർട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും
*19 സ്മാർട്ട് വില്ലേജുകൾ.
ഗെയിൽ
പൈപ്പ്ലൈൻ
ഗെയിൽ പൈപ്പ്ലൈൻ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും.ആലപ്പുഴ- ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിർമാണോദ്ഘാടനം. - ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണം.2021 ഫെബ്രുവരിക്കു മുമ്പായി പൂർത്തീകരിക്കും.
*യുവാക്കൾക്ക് നേതൃപാടവം പരിശീലനത്തിന് കേരള യൂത്ത് ലീഡർഷിപ്പ് അക്കാഡമി.