ന്യൂഡൽഹി: മനുഷ്യര്‍ ചെയ്യുന്നത് പലതും അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്ന ജീവികളുടെ വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ സുലഭമാണ്. സാധാരണ ഗതിയില്‍ കുരങ്ങന്മാരാകും ഇത്തരം വീഡിയോകളില്‍ നിറഞ്ഞ് നില്‍ക്കുക. മനുഷ്യരുടെ ചെയ്തികള്‍ പിന്തുടര്‍ന്ന് ചെയ്യുന്നതില്‍ പൂച്ചകള്‍ അത്ര അഗ്രഗണ്യരല്ല. സംശയമുണ്ടെങ്കില്‍ അക്കി എന്ന ട്വിറ്റര്‍ ഉപഭോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടാല്‍ മതി.
Stop everything you are doing and see this cat drinking water from the water cooler: pic.twitter.com/OBjtYzNMnL
— Akki (@akkitwts) August 28, 2020
11 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലെ താരം ഒരു പൂച്ചയാണ്. ദാഹിച്ചു വലഞ്ഞ പൂച്ച നേരെ കൂളറിനടുത്തേക്ക് വച്ച് പിടിച്ചു. പിന്‍കാലുകള്‍ നിലത്തുകുത്തി നിവര്‍ന്നു നിന്ന് മുന്‍കാലുകള്‍ കൊണ്ട് കൂളറിന്റെ ടാപ്പ് അമര്‍ത്തി പിടിച്ച് വെള്ളം വായിലാക്കുന്ന പൂച്ചയുടെ 'ബ്രില്യന്‍സ്' സമ്മതിച്ചു കൊടുത്തേ പറ്റൂ. 'നിങ്ങള്‍ ചെയ്യുന്നതെല്ലാം നിര്‍ത്തി വച്ച് വാട്ടര്‍ കൂളറില്‍ നിന്ന് ഈ പൂച്ച വെള്ളം കുടിക്കുന്നത് കാണുക,'' എന്ന കുറിപ്പോടെ അക്കി എന്ന ട്വിറ്റര്‍ ഉപഭോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വൈറല്‍ ആവാന്‍ അധികം സമയം വേണ്ടി വന്നില്ല.
26,000 വ്യൂകളും 1400-ല്‍ അധികം ലൈക്കുകളും നേടിയ വീഡിയോയ്ക്ക് കീഴെ 'സ്മാര്‍ട്ട് പൂച്ച' എന്നാണ് ഒരു ഉപഭോക്താവ് അഭിപ്രായം രേഖപ്പെടുത്തിയത്. 'ഇതേ രീതിയില്‍ എന്റെ പൂച്ചയും ഒരിക്കല്‍ കൂളറില്‍ നിന്നും വെള്ളം കുടിക്കാന്‍ നോക്കിയതാ. പിന്നെ കാണുന്നത് ആ റൂം മുഴുവന്‍ വെള്ളം ആണ്' പാട്രിയ എന്ന ട്വിറ്റര്‍ ഉപഭോക്താവ് കുറിച്ചു.