arrest

നോയിഡ: ദീർഘകാലമായി വിസാലംഘനം നടത്തി വന്ന പാകിസ്ഥാൻ പൗരയെ ഇന്ത്യ അറസ്റ്റ് ചെയ്തു. 2005 മുതൽ ഇന്ത്യയിൽ കഴിഞ്ഞിരുന്ന നൗഷീൻ നാസിനെയാണ് നോയിഡ പൊലീസ് പിടികൂടിയത്. 2015 ൽ ഇവർ ഇന്ത്യയിൽ നിന്ന് വിവാഹവും ചെയ്തിരുന്നു. ഡൽഹിയിൽ കഴിയാനുള്ള വിസയാണ് നൗഷീനുള്ളത്. എന്നാൽ ഇവർ ഉത്തർപ്രദേശിലാണ് താമസിച്ചിരുന്നത്. ഇവർ പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു.